ഇടവേളയ്ക്കു ശേഷം അതിസുന്ദരിയായി കാവ്യ വീണ്ടും പൊതുവേദിയില്‍

ഇടവേളയ്ക്കു ശേഷം അതിസുന്ദരിയായി കാവ്യ വീണ്ടും പൊതുവേദിയില്‍

മലയാളികളുടെ സ്വപ്നസുന്ദരിയായിരുന്നു എന്നും കാവ്യാമാധവന്‍. കവിത വിരിയുന്ന കണ്ണുകളും മനം മയക്കുന്ന പുഞ്ചിരിയുമായി മലയാള സിനിമാലോകത്ത് ഒട്ടേറെക്കാലം നിറഞ്ഞു നിന്ന കാവ്യ, ദിലീപുമായുള്ള വിവാഹത്തോടെയാണ് അഭിനയ രംഗത്ത്‌ നിന്നും വിട വാങ്ങിയത്. ഇതാകട്ടെ, ഏറെ ചര്‍ച്ചാവിഷയമാവുകയും ചെയ്തു. 

കഴിഞ്ഞ ഞായറാഴ്ച നടന്‍ കുഞ്ചാക്കോ ബോബന്‍റെയും പ്രിയയുടെയും മകന്‍ ഇസഹാക്കിന്‍റെ ബാപ്റ്റിസം ചടങ്ങിന് എത്തിയവരുടെ കൂട്ടത്തില്‍ കാവ്യയും ദിലീപുമുണ്ടായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമായിരുന്നു പരിപാടിക്ക് ക്ഷണിച്ചിരുന്നത്. 

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് ജയിലിലായ ശേഷം കാവ്യയെ പൊതുവേദിയില്‍ കാണാറുണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നും അകന്നു നിന്ന കാവ്യ ഒഫീഷ്യല്‍ പേജ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ​​