സച്ചിൻെറ ലോകകപ്പ് ഇലവനിൽ അഞ്ച് ഇന്ത്യക്കാർ; വില്യംസൺ നായകൻ

സച്ചിൻെറ ലോകകപ്പ് ഇലവനിൽ അഞ്ച് ഇന്ത്യക്കാർ; വില്യംസൺ നായകൻ

ലോകകപ്പിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടുന്നതാണ് സച്ചിൻെറ ലോകകപ്പ് ഇലവൻ. ലോകകപ്പ് റണ്ണേഴ്സ് അപ്പായ ന്യൂസിലൻറിൻെറ കെയ്ൻ വില്യംസണാണ് നായകൻ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. മുൻ താരം മഹേന്ദ്ര സിങ് ധോണിയെ ഉൾപ്പെടുത്തിയിട്ടില്ല. ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിൽ നിന്ന് മൂന്ന് പേർ ടീമിലുണ്ട്. സെമിഫൈനലിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ച വെച്ച രവീന്ദ്ര ജഡേജയും സച്ചിൻെറ ടീമിൻെറ ഭാഗമാണ്. ഓൾ റൗണ്ടർമാരാണ് സച്ചിൻെറ ടീമിൻെറ പ്രത്യേകത. പാണ്ഡ്യയും ജഡേജയും അടക്കം നാല് ഓൾ റൗണ്ടർമാർ ടീമിലുണ്ട്. ന്യൂസിലൻറിൽ നിന്ന് വില്യംസൺ അല്ലാതെ മറ്റാരെയും പരിഗണിച്ചില്ല. 
 

ടീം ഇവരിൽ നിന്ന്: ജോണി ബെയർസ്റ്റോ, രോഹിത് ശർമ, കെയ്ൻ വില്യംസൺ (ക്യാ), വിരാട് കോഹ്ലി, ഷാക്കിബ് അൽ ഹസൻ, ബെൻ സ്റ്റോക്സ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മിച്ചൽ സ്റ്റാർക്ക്, ജോഫ്ര ആർച്ചർ, ജസ്പ്രീത് ബുംറ.