ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നു..കളങ്ക് ടീസര്‍ എത്തി

കളങ്ക് സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ഇപ്പോഴിത സിനിമയുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. സിനിമയിലെ കഥാപാത്രങ്ങളെ ഓരോരുത്തരെയായി പരിചയപ്പെടുത്തുകയാണ്  ടീസറിലൂടെ. സ്വാതന്ത്ര്യത്തിനു മുൻപുള്ള കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.

മാധുരി ദീക്ഷിത്,സഞ്ജയ് ദത്ത്,ആലിയ ഭട്ട്,വരുണ്‍ ധവാന്‍, സൊനാക്ഷി സിന്‍ഹ, ആദിത്യ റോയ് കപൂര്‍ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

അഭിഷേക് വർമൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ 17 ന് ചിത്രം തിയെറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ലുക്ക് പോസ്റ്ററുകൾക്കും ഏറെ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പ്രീതം ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്.