മോഹൻലാൽ - സൂര്യയുടെ കാപ്പാൻ ടീസർ

ചന്ദ്രകാന്ത് വർമ്മയെന്ന പ്രധാനമന്ത്രിയായി മിന്നി മോഹൻലാൽ, പല വേഷങ്ങളിൽ തിളങ്ങി സൂര്യ, തകർപ്പൻ ആക്ഷൻ രംഗങ്ങൾ- കെ.വി ആനന്ദ് ഒരുക്കിയ കാപ്പാൻ എന്ന ചിത്രത്തിന്‍റെ ടീസർ ആരാധകരെ ആവേശത്തിലാഴ്ത്തുന്നു. സൂര്യ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം ഇതിനോടകം തന്നെ ചർച്ചാവിഷയം ആയിരുന്നു. വില്ലൻ എന്ന മലയാള ചിത്രത്തിന് ശേഷം സോൾട് ആൻഡ് പെപ്പർ ലുക്കിൽ ലാൽ എത്തുന്നുവെന്നത് മറ്റൊരു സവിശേഷതയാണ്. ഒരു മിനുട്ട് 30 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്.