ആ യുവതാരം കോഹ‍്‍ലിയെ അനുസ്മരിപ്പിക്കുന്നുവെന്ന് ശ്രീകാന്ത്

ആ യുവതാരം കോഹ‍്‍ലിയെ അനുസ്മരിപ്പിക്കുന്നുവെന്ന് ശ്രീകാന്ത്

ശുഭ‍്‍മാൻ ഗില്ലിനെ ഇന്ത്യൻ ക്രിക്കറ്റിൻെറ ഭാവി വാഗ്ദാനമായാണ് പലരും വിലയിരുത്തുന്നത്. അണ്ടർ 19 ലോകകപ്പിലാണ് ഗിൽ ആദ്യം തൻെറ പ്രതിഭ തെളിയിച്ചത്. 2018 ഐപിഎല്ലിലെ മികച്ച പ്രകടനം ഗില്ലിനെ ഇന്ത്യയുടെ ദേശീയ ടീമിൽ എത്തിച്ചിരുന്നു. 

ഇത്തവണത്തെ ഐപിഎല്ലിലും കൊൽക്കത്തക്കായി മികച്ച പ്രകടനമാണ് തുടരുന്നത്. ഓപ്പണറായും മധ്യനിരയിലും ഒരു പോലെ തിളങ്ങുന്നുണ്ട് ഗിൽ. 19കാരനായ താരത്തിന് ഇന്ത്യൻ ടീമിൽ വലിയ ഭാവിയുണ്ടെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും പറഞ്ഞിരുന്നു. 

ഗില്ലിൻെറ പ്രായത്തിൽ അവൻെറ പത്ത് ശതമാനം പോലും പ്രതിഭാശാലിയല്ലായിരുന്നു താനെന്നും കോഹ്ലി പറഞ്ഞിരുന്നു. എന്നാൽ ഗില്ലിൻെറ ബാറ്റിങ് പ്രകടനം കാണുമ്പോൾ 2011 ലോകകപ്പിലെ കോഹ്ലിയെയാണ് ഓർമ്മ വരുന്നതെന്ന് മുൻ ഇന്ത്യൻ താരം ശ്രീകാന്ത് പറഞ്ഞു. 

"ഗില്ലിൻെറ പ്രകടനം കാണുമ്പോൾ വലിയ പ്രതീക്ഷ നൽകുന്നു. ലോകക്രിക്കറ്റിൽ അവന് വലിയ ഭാവിയുണ്ട്," ശ്രീകാന്ത് കൂട്ടിച്ചേർത്തു.