മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‍കാര സ്വാതന്ത്ര്യമല്ല ; കെ മുരളീധരൻ

മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‍കാര സ്വാതന്ത്ര്യമല്ല ; കെ മുരളീധരൻ

മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‍കാര സ്വാതന്ത്ര്യമല്ല കെ മുരളീധരൻ എംപി പറഞ്ഞു. ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിന്‍റെ പേരിലുണ്ടായ വിവാദത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഒടി നസീർ വധശ്രമക്കേസിൽ എഎൻ ഷംസീർ എംഎൽഎയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന ഉപവാസ സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്.

സുഭാഷ് കെ കെ വരച്ച കാർട്ടൂൺ കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യ കൈരളിയിലാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നത്. പൂവൻ കോഴിക്ക് ഫ്രാങ്കോയുടെ മുഖം, കോഴിയുടെ നിൽപ്പ് പോലീസിന്‍റെ തൊപ്പിക്ക് മുകളിലും തൊപ്പി പിടിക്കുന്നത് പിസി ജോർജ്ജും ഷൊർണ്ണൂർ എംഎൽഎ പികെ ശശിയും എന്നതായിരുന്നു കാർട്ടൂൺ. പീഡന കേസിൽ പ്രതി ചേർക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയുടെ കയ്യിലെ മെത്രാൻ സ്ഥാനീയ ചിഹ്നത്തിൽ അടിവസ്ത്രത്തിന്‍റെ ചിത്രം ചേർത്ത ഈ കാർട്ടൂണിനായിരുന്നു കേരള ലളിത കലാ അക്കാഡമി മികച്ച കാർട്ടൂണിനുള്ള പുരസ്‌കാരം നൽകിയത്.