ഡ്യുവല്‍ ചാനല്‍ എ.ബി.എസ് കിട്ടിയതിനു പിന്നാലെ... ജാവയുടെ അക്‌സസറികള്‍ ഇതാണ്...

ഡ്യുവല്‍ ചാനല്‍ എ.ബി.എസ് കിട്ടിയതിനു പിന്നാലെ...  ജാവയുടെ അക്‌സസറികള്‍ ഇതാണ്...


ജാവയുടെ മടങ്ങിവരവ് ഇന്ത്യയിലെ ബൈക്ക് പ്രേമികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആദ്യമെത്തിയ ജാവ ബൈക്കുകളില്‍ സിംഗിള്‍ ചാനല്‍ എബിഎസ് ആയിരുന്നു സുരക്ഷയൊരുക്കിയിരുന്നത്. എന്നാല്‍, ഇനിയെത്തുന്ന ബൈക്കുകളില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് നല്‍കും.

സുരക്ഷ കാര്യക്ഷമമാകുന്നതിനൊപ്പം വിലയും അല്‍പ്പം ഉയരുന്നുണ്ട്. ജാവ, ജാവ 42 എന്നീ മോഡലുകളുടെ ഡ്യുവല്‍ ചാനല്‍ എബിഎസ് പതിപ്പിന് 8000 രൂപ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജാവയ്ക്ക് 1.64 ലക്ഷവും ജാവ 42-വിന് 1.55 ലക്ഷം രൂപയുമാണ് നിലവിലെ എക്‌സ്‌ഷോറൂം വില.293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്‌സി എന്‍ജിനാണ് ജാവയ്ക്കും ജാവ 42 നും കരുത്തേകുക. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ജാവ മൂന്ന് നിറങ്ങളിലും ഫോര്‍ട്ടി ടു ആറ് നിറങ്ങളിലുമാണ് എത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ ബൈക്കുകളുടെ ആക്‌സസറികളും അവയുടെ വിലയും കമ്പനി വ്യക്തമാക്കി. ക്രാഷ് ഗാര്‍ഡ്, പില്യണ്‍ ഗ്രാബ് റെയില്‍, ബാക്ക് റെസ്റ്റ്, സീറ്റ് സ്‌പോയിലര്‍, ലഗേജ് റാക്ക്, ബാര്‍ എന്‍ഡ് മിറര്‍ എന്നിവയാണ് ജാവ, ജാവ 42 ബൈക്കുകള്‍ക്കായി കമ്പനി നല്‍കുന്ന അഡീഷ്ണല്‍ ആക്‌സസറികള്‍. ടി ഷര്‍ട്ട്, ഹെല്‍മറ്റ്, റൈഡിങ് ഗ്ലൗ, റൈഡിങ് ജാക്കറ്റ് എന്നീ റൈഡിങ് ഗിയേര്‍സിന്റെ വില വിവരങ്ങളും വെബ്‌സൈറ്റ് വഴി ജാവ പുറത്തുവിട്ടിട്ടുണ്ട്.

ആക്‌സസറി വില വിവരങ്ങള്‍

ക്രോം ക്രാഷ് ഗാര്‍ഡ് - 1599 രൂപ  ,മാറ്റ് ബ്ലാക്ക് ക്രാഷ് ഗാര്‍ഡ് - 1499 രൂപ ,ബാര്‍ എന്‍ഡ് മിറര്‍ - 1499 രൂപ, മാറ്റ് സീറ്റ് സ്‌പോയിലര്‍ - 999 രൂപ,
പില്യണ്‍ ബാക്ക് റെസ്റ്റ് - 999 രൂപ, പില്യണ്‍ ഗ്രാബ് റെയില്‍- 749 രൂപ, ലഗേജ് റാക്ക് - 599 രൂപ, റെയ്‌സ്ഡ് പില്യണ്‍ ഗ്രാബ് റെയില്‍ - 399 രൂപ

റൈഡിങ് ഗിയേര്‍സ്

ടി ഷര്‍ട്ട് - 899 രൂപ, ഹെല്‍മറ്റ് - 2349 രൂപ,  റൈഡിങ് ഗ്ലൗ - 2499 രൂപ, റൈഡിങ് ജാക്കറ്റ് - 7499 രൂപ.