ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രി വീട്ടു തടങ്കലിൽ

ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രി വീട്ടു തടങ്കലിൽ

ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രിയും, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറുഖ് അബ്ദുള്ളയെ വീട്ടു തടങ്കലിലാക്കി. സുപ്രീം കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതിന് തൊട്ടു മുൻപാണ്, രണ്ടു വർഷം വരെ വിചാരണയില്ലാതെ തടവിൽ വയ്ക്കാനാകുന്ന പൊതു സുരക്ഷാ നിയമപ്രകാരം ഫറുഖ് അബ്ദുള്ളയെ വീട്ടുതടവിലാക്കിയത്. ബന്ധുക്കളുമായും സുഹൃത്തുക്കളെ കാണുന്നതിനും സംസാരിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് ഫറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.

ഫാറൂഖ് അബ്ദുള്ളയുമായി സംസാരിക്കാൻ കഴിയുന്നില്ലെന്നു രാജ്യസഭാ എംപിയും എംഡിഎംകെ സ്ഥാപകനുമായ വൈക്കോയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു.