ഇട്ടിമാണി മാസാണ് ; ഒഫീഷ്യൽ പോസ്റ്റർ

ഇട്ടിമാണി മാസാണ് ; ഒഫീഷ്യൽ പോസ്റ്റർ

മോഹൻലാലിന്‍റെ പുതിയ ചിത്രം ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറക്കി. മോഹൻലാലും അജു വർഗീസുമാണ് പോസ്റ്ററിൽ. ഇട്ടിമാണി മാസാണ്, മനസുമാണ് എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ജിബി ജോജു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസാണ്. കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ. ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്. രാധിക ശരത്കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതിനു മുൻപ് ചിത്രത്തിലെ മോഹൻലാലിന്‍റെ ലുക്കുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.