സച്ചിയുടെ ചീപ്പ് ഷോ 'ഇഷ്കി'ലെ വീഡിയോ

കുമ്പളങ്ങി നൈറ്റ്‌സി'ന് ശേഷം ഷെയ്ന്‍ നിഗം നായകനായ ഇഷ്‌ക് തീയേറ്ററുകളില്‍ വന്‍ വിജയം കരസ്ഥമാക്കി മുന്നേറുകയാണ്. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ആന്‍ ശീതളാണ് നായിക. ചിത്രത്തെ പ്രശംസിച്ച് സിനിമാ മേഖലയിലെ പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'നോട്ട് എ ലവ് സ്റ്റോറി' എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.