ബ്രാ ..അത് വെറും തെറ്റായ ധാരണ

ബ്രാ ..അത് വെറും തെറ്റായ ധാരണ

വര്‍ഷങ്ങളായി ഉത്തരം കണ്ടെത്താനാകാത്ത ഒരു ചോദ്യമാണ് ബ്രാ ഉപയോഗിക്കുന്നതാണോ ഉപയോഗിക്കാത്തതാണോ നല്ലതെന്ന ചോദ്യം. വിവിധ സ്ത്രീ സംഘടനകള്‍ നോ ബ്രാ ഡേ അടക്കം ആഘോഷിക്കാറുണ്ട്.
ബ്രാ ഉപേക്ഷിക്കാന്‍ പ്രചാരണം നടത്താറുമുണ്ട്. സ്തനാര്‍ബുദത്തിനെതിരെ എന്നതിനൊപ്പം ലിംഗസമത്വം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടി ഇന്ന് മുലക്കച്ച വിരുദ്ധ ദിനത്തിനുണ്ട്. 

 


സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തിന് ബ്രാ യോജിച്ചതാണോ അല്ലയോ എന്നതിന് നൂറുശതമാനം ഉത്തരവുമില്ല. അധികം ഗവേഷണ പഠനങ്ങളും ഈ വിഷയത്തെക്കുറിച്ച് ഉണ്ടായിട്ടുമില്ല.പതിനഞ്ചു വര്‍ഷമായി ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്ന ജീന്‍ ഡെന്നീസ് പറയുന്നത് ബ്രാ ഉപയോഗിക്കുന്നതു കൊണ്ട് ദൂഷ്യവശങ്ങള്‍ ധാരാളമുണ്ടെന്നാണ്. സ്ത്രീകള്‍ക്ക് പറയത്തക്ക ഫലങ്ങള്‍ ഒന്നും ബ്രാ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്നില്ലെന്നും ജീന്‍ പറയുന്നു. സ്തനങ്ങള്‍ക്ക് സപ്പോര്‍ട്ട് ലഭിക്കില്ല, ആകൃതിയും ലഭിക്കുന്നില്ല എന്നതാണ് സാധാരണ എല്ലാവരും പറയുന്ന പ്രശ്‌നം. എന്നാല്‍ ഇതില്‍ കാര്യമില്ല എന്നാണു ചില ഗവേഷകര്‍ പറയുന്നത് 


എന്നാല്‍ പഠനത്തില്‍ തെളിഞ്ഞത് നേരെ മറിച്ചാണ്. സ്ഥിരമായി ധരിച്ചാല്‍ ബ്രായുടെ ഉപയോഗം മൂലം സ്തനങ്ങളിലെ മസ്സില്‍ ടിഷ്യൂകള്‍ വികസിക്കുന്നത് തടയപ്പെടുന്നു. ഇതുമൂലം ഇവയ്ക്കു സ്വാഭാവികമായി വികസിക്കാനും സ്തനത്തെ സപ്പോര്‍ട്ട് ചെയ്യാനുമുളള കഴിവ് നഷ്ടമാകുന്നു. ബ്രാ ധരിക്കാതായാല്‍ സ്വാഭാവികമായും സ്തനങ്ങളിലെ മസ്സിലുകള്‍ സ്തനങ്ങള്‍ക്കു സപ്പോര്‍ട്ട് നല്‍കാന്‍ തുടങ്ങും. ഇത് സ്തനം ഇടിഞ്ഞുതൂങ്ങാതെ സംരക്ഷിക്കും. അവ ധരിക്കുന്നതുകൊണ്ട് സ്ത്രീകളുടെ സൗന്ദര്യവും ശരീരഭംഗിയും വര്‍ധിക്കുമെന്ന വിശ്വാസത്തിലാണ് ഈ വസ്ത്രം സ്ത്രീകള്‍ സ്ഥിരമായി ഉപയോഗിക്കുന്നത്. എന്നാല്‍ അത് വെറും തെറ്റായ ധാരണയാണെന്നും അവയുടെ ഉപയോഗം സ്തനഭാഗങ്ങളിലെ സ്വഭാവിക ആരോഗ്യത്തെ ബാധിക്കുമെന്നാണ് ഈ പഠനങ്ങളുടെ കണ്ടെത്തല്‍.