ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുകളുടെ ലൈക്ക് എണ്ണം മറച്ചാല്‍ മാനസിക സമ്മര്‍ദ്ദം കുറയുമോ? കുറയും

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുകളുടെ ലൈക്ക് എണ്ണം മറച്ചാല്‍ മാനസിക സമ്മര്‍ദ്ദം കുറയുമോ? കുറയും

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം മറച്ചുവെക്കാനോരുങ്ങുകയാണ് ഓസ്‌ട്രേലിയ. ലൈക്കുകളുടെ എണ്ണം അനാവശ്യ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉപയോക്താക്കളില്‍ നിന്ന് തന്നെയാണ് ലൈക്കുകളുടെ എണ്ണം കാണിക്കരുതെന്ന ആവശ്യം ഉയര്‍ന്നത്.

പോസ്റ്റുകള്‍ക്ക് താഴെ ലൈക്കുകളുടെ ആകെ എണ്ണം എത്രയാണെന്ന് ഇന്‍സ്റ്റാഗ്രാം കാണിക്കാറുണ്ട്. ഈ സംഖ്യയാണ് ഒഴിവാക്കുക. പകരം ഉപയോക്താക്കള്‍ക്ക് ലൈക്കുകളുടെ പട്ടിക കാണാന്‍ സാധിക്കും ഇതില്‍ നിന്നും വേണമെങ്കില്‍ എത്ര ലൈക്കുകള്‍ ഉണ്ടെന്ന് ഉപയോക്താക്കള്‍ക്ക് എണ്ണിത്തിട്ടപ്പെടുത്താം. വ്യാഴാഴ്ച മുതലാണ് ഇന്‍സ്റ്റാഗ്രാം പുതിയ മാറ്റം പരീക്ഷിച്ചുതുടങ്ങിയത്.

എന്നാല്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും, ക്രിയേറ്റര്‍മാര്‍ക്കും അവരുടെ പോസ്റ്റുകളുടെ ലൈക്കുകള്‍ സംബന്ധിച്ച കണക്കുകള്‍ തുടര്‍ന്നും ലഭിക്കും. കാനഡ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, അയര്‍ലണ്ട്, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളിലും ഈ മാറ്റം പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.