ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍: ഒക്കുഹാരയെ കീഴടക്കി പി.വി. സിന്ധു സെമിയിൽ

ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍: ഒക്കുഹാരയെ കീഴടക്കി പി.വി. സിന്ധു സെമിയിൽ

ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു സെമിയില്‍. ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 21–14, 21–7. 

വെറും 41 മിനിറ്റുകള്‍ക്കുള്ളില്‍ ഒക്കുഹാരയെ കീഴടക്കിയാണ് സിന്ധു സെമി ഫൈനലിൽ ഇടംനേടിയത്. ടൂര്‍ണമെന്‍റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ സാന്നിധ്യമാണ് ലോക അഞ്ചാം നമ്പർ താരമായ സിന്ധു. 

മൂന്നാം റാങ്കുകാരിയായ ചൈനയുടെ ചെൻ യുഫെയിയെയാണ് ശനിയാഴ്ച നടക്കുന്ന സെമിയിൽ സിന്ധുവിന് നേരിടേണ്ടത്. നേരത്തെ, ഏഴു തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോൾ നാലു തവണ സിന്ധുവിന്‍റെ ഒപ്പമായിരുന്നു വിജയം