കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ നാവികരെ തട്ടിക്കൊണ്ടുപോയി;സ്ഥിതീകരിച്ച് വിദേശകാര്യമന്ത്രി

കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ നാവികരെ തട്ടിക്കൊണ്ടുപോയി;സ്ഥിതീകരിച്ച് വിദേശകാര്യമന്ത്രി

നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാര്‍ അഞ്ച് ഇന്ത്യന്‍ നാവികരെ തട്ടിക്കൊണ്ടുപോയി. നാവികരെ ബന്ദികളാക്കിയ വിവരം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചു.

കടല്‍ക്കൊള്ളക്കാരുടെ പിടിയിലായവരെ എത്രയും പെട്ടെന്നു വിട്ടുകിട്ടാന്‍ നൈജീരിയന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നൈജീരിയയിലെ ഇന്ത്യന്‍ അംബാസഡര്‍ അഭയ് താക്കൂറിനോട് ആവശ്യപ്പെട്ടുവെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

നാവികരെ കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തകള്‍ വന്നശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നൈജീരിയയിലെ ആങ്കറേജ് എന്ന സ്ഥലത്തുനിന്നാണ് എംടി അപെകസ് എന്ന കപ്പലും നാവികരെയുമാണ് നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്.