ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ വിജയം; ബോ​ള​ര്‍​മാ​രെ പ്ര​ശംസിച്ച് വിരാട് കോഹ്ലി

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ വിജയം; ബോ​ള​ര്‍​മാ​രെ പ്ര​ശംസിച്ച് വിരാട് കോഹ്ലി

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ എ​ട്ടു വി​ക്ക​റ്റി​ന്‍റെ ജയം സ്വന്തമാക്കിയതിന് പിന്നാലെ ബോ​ള​ര്‍​മാ​രെ പ്രശംസിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മ​ത്സ​ര​ത്തിൽ സ്ഥി​ര​ത‍​യാ​ര്‍​ന്ന പ്ര​ക​ട​ന​മാ​ണ് ടീം ​പു​റ​ത്തെ​ടു​ത്ത​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട​പ്പോ​ള്‍ താ​ന്‍ പ്ര​തീ​ക്ഷി​ച്ച​ത് 300ന​ടു​ത്ത വി​ജ​യ​ല​ക്ഷ്യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ബോ​ളര്‍മാ​ര്‍ എ​ല്ലാം അ​നാ​യാ​സ​മാ​ക്കിയെന്ന് താരം വ്യക്തമാക്കി. ലോ​ക​ത്തി​ലെ ഏ​ത് ടീ​മി​നെ​യും ഓ​ള്‍ ഔ​ട്ടാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ബോ​ളിം​ഗ് നി​ര​യാ​ണ് ഇ​പ്പോ​ള്‍ ടീ​മി​നു​ള്ള​തെ​ന്നും ഷ​മി​യ​ട​ക്ക​മു​ള്ള ബോ​ള​ര്‍​മാ​ര്‍ ഇ​ന്ത്യ​ന്‍ ടീ​മി​ന് മു​ത​ല്‍​ക്കൂ​ട്ടാ​ണെ​ന്നും കോ​ഹ്‌​ലി പറയുകയുണ്ടായി.