ഇരുപത് മിനിറ്റില്‍ പാകിസ്ഥാന് മിന്നല്‍ തിരിച്ചടി നല്‍കി ഇന്ത്യ;വര്‍ഷിച്ചത് 1000 കിലോ സ്‌ഫോടക വസ്തുക്കള്‍...

ഇരുപത് മിനിറ്റില്‍ പാകിസ്ഥാന്  മിന്നല്‍ തിരിച്ചടി നല്‍കി ഇന്ത്യ;വര്‍ഷിച്ചത് 1000 കിലോ സ്‌ഫോടക വസ്തുക്കള്‍...

പുല്‍വാമ ഭീകരാക്രമണത്തിനു മറുപടി നല്‍കി ഇന്ത്യ. അതിര്‍ത്തി കടന്നുള്ള പാക് അധിനിവേശ കശ്മീരിലുള്ള ജെയ്‌ഷെ മുഹമ്മദിന്റെ തീവ്രവാദ കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തു. ജെയ്‌ഷെ മുഹമ്മദിന്റെ ബാലകോട്ടിലെ കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ മൂന്ന് പ്രധാന കേന്ദ്രങ്ങളാണ് ലേസര്‍ ബോംബ് ഉപയോഗിച്ച് തകര്‍ത്തത്. ഇന്ത്യയിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞു കയറുന്ന രണ്ട് ലോഞ്ച് പാഡുകള്‍ തകര്‍ത്തു.

ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് 1000 കിലോ സ്‌ഫോടക വസ്തുക്കള്‍ ഭീകര താവളത്തിലേക്ക് വര്‍ഷിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് ആക്രമണം ഉണ്ടായിട്ടുള്ളത്.
കാര്‍ഗില്‍ യുദ്ധത്തിന് ശേഷം മിറാഷ് യുദ്ധവിമാനങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നത് ഇതാദ്യമാണ്. 

ഇരുപത്തി ഒന്ന് മിനുട്ട് നീണ്ടു നിന്ന ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍

  • 3.40 നും 3.53നും ഇടയില്‍ ബാലകോട്ട് തീവ്രവാദ കേന്ദ്രം തകര്‍ത്തു. മുസ്സാഫര്‍ബാദില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് ബാലാകോട്ട്. 
  • 3.40 നും 3.55 നും ഇടയില്‍ മുസ്സാഫര്‍ബാദ് തീവ്രവാദിളുടെ ക്യാമ്പ് തകര്‍ത്തു. 
  • 3.50നും 4.05നും ഇടയില്‍ ചാക്കോത്തിയിലെ തീവ്രവാദിളുടെ ലോഞ്ച് പാഡ് തകര്‍ത്തു


ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ആക്രമണ വിവരം പുറത്തുവന്നത്. ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിക്കപ്പുറം കടന്ന് ബോംബുകള്‍ വര്‍ഷിച്ചതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചു. വ്യോമസേന ആക്രമണത്തിന്റെ ചിത്രങ്ങള്‍ പാകിസ്താന്‍ പുറത്തുവിട്ടു. എന്നാല്‍ ആക്രമണം നടത്തിയതില്‍ ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല.