ന്യൂനമര്‍ദ്ദം: വടക്കന്‍ ജില്ലകളില്‍ മഴ ശക്തി പ്രാപിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂനമര്‍ദ്ദം: വടക്കന്‍ ജില്ലകളില്‍ മഴ ശക്തി പ്രാപിക്കുമെന്ന് റിപ്പോര്‍ട്ട്

കേരളത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഛത്തീസ്ഗഡ് മേഖലയിലേക്ക് എത്തിയെന്നും അടുത്ത 24 മണിക്കൂറില്‍ ഈ നൂന്യമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. അതിനാല്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ആലപ്പുഴ മുതല്‍ വടക്കോട്ട് ഉള്ള ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം മുതല്‍ വടക്കോട്ട് ഉള്ള ജില്ലകളില്‍ നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് ദിവസം കൂടി ന്യൂനമര്‍ദ്ദം മൂലമുള്ള മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ് പ്രവചനം. അടുത്ത വര്‍ഷങ്ങളിലും ഇതുപോലെ മഴ തുടരാന്‍ ഇടയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.