ഇന്ത്യ Vs ന്യൂസിലൻറ് ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

ഇന്ത്യ Vs ന്യൂസിലൻറ് ലോകകപ്പ് മത്സരം ഉപേക്ഷിച്ചു

 മഴ കാരണം ഇന്ത്യയും ന്യൂസിലൻറും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു. ഈ ലോകകപ്പിൽ ഇത് നാലാമത് മത്സരമാണ് മഴ കാരണം ഉപേക്ഷിക്കുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്നാം മത്സരമാണ് ഉപേക്ഷിക്കപ്പെടുന്നത്. ഇന്നലെ ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടന്നത് മാത്രമാണ് നടന്ന ഏക മത്സരം. മത്സരം ഉപേക്ഷിച്ചതിനാൽ ഇന്ത്യയും ന്യൂസിലൻറും ഓരോ പോയിൻറ് വീതം പങ്ക് വെക്കും

 ഈ ലോകകപ്പിൽ ഇത് വരെ ഒരു മത്സരവും പരാജയപ്പെടാത്ത രണ്ട് ടീമുകളാണ് ഇന്ത്യയും ന്യൂസിലൻറും. ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെും തോൽപ്പിച്ച ഇന്ത്യ മികച്ച ഫോമിലാണ്. ന്യൂസിലൻറിനെതിരെ കളിച്ച കഴിഞ്ഞ നാല് ഏകദിനങ്ങളിൽ മൂന്നിലും ഇന്ത്യയാണ് വിജയിച്ചത്.