ലോകകപ്പിൻെറ നിർഭാഗ്യ ഇലവനെ പ്രഖ്യാപിച്ച് ഐസിസി

ലോകകപ്പിൻെറ നിർഭാഗ്യ ഇലവനെ പ്രഖ്യാപിച്ച് ഐസിസി

2019 ക്രിക്കറ്റ് ലോകകപ്പിനുള്ള എല്ലാ ടീമുകളെയും പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ പല ടീമുകളുടെയും പതിനഞ്ചംഗ ടീമിൽ ഇടം പിടിക്കാത്ത ചിലരുണ്ട്. അത്തരം ചില പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി ലോകകപ്പിൻെറ നിർഭാഗ്യ ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. 

ഇന്ത്യൻ ടീമിൽ നിന്ന് രണ്ട് പേരാണ് ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. ഒന്ന് യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്താണ്. മറ്റൊന്ന് അമ്പാട്ടി റായിഡുവും. ഇരുവരും അവസാന നിമിഷത്തിലാണ് ടീമിൽ നിന്ന് പുറത്തായത്. പന്ത് കഴിഞ്ഞ വർഷത്തെ ഐസിസിയുടെ യുവതാരത്തിനുള്ള പുരസ്കാരം വരെ നേടിയിട്ടുള്ള താരമാണ്. 

ഐപിഎല്ലിൽ മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ ടീമിലുണ്ട്. പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ടീം:- മുഹമ്മദ് റിസ്വാൻ (പാകിസ്ഥാൻ), നിരോഷൻ ഡിക്വെല്ല (ശ്രീലങ്ക), ഋഷഭ് പന്ത് (ഇന്ത്യ), അമ്പാട്ടി റായിഡു (ഇന്ത്യ), ദിനേശ് ചണ്ഡിമൽ (ശ്രീലങ്ക), ജോഫ്ര ആർച്ചർ (ഇംഗ്ലണ്ട്), ആസിഫ് അലി (പാകിസ്ഥാൻ), കീറോൻ പൊള്ളാർഡ് (വെസ്റ്റ് ഇൻഡീസ്), പീറ്റർ ഹാൻസ്കോ