ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്;  മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ

ഒരിക്കലുപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുതെന്ന് ആവര്‍ത്തിച്ച് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഹോട്ടലുകാരുടെയും വഴിയോര കച്ചവടക്കാരുടെയും പ്രധാന തന്ത്രം ഇനിയും തുടരുകയാണെങ്കിൽ പിടിവീഴുമെന്നാണ് എഫ്എസ്എസ്എഐ വ്യക്തമാക്കുന്നത്. 

മൂന്ന് തവണ വരെ എണ്ണ ഉപയോഗിക്കാം. എന്നാൽ വീണ്ടും ഉപയോഗിക്കുമ്പോള്‍ അതിൻ്റെ പോഷക ഗുണങ്ങള്‍ നഷ്ടമാകും. ഈ എണ്ണയിൽ പാചകം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്ന ആളുകളെ നിരവധി അസുഖങ്ങള്‍ തേടിയെത്തും. 

ഫാറ്റി ലിവര്‍, കൊളസ്ട്രോള്‍, പ്രമേഹം, ഗ്യാസ്, ഹൃദയ സ്തംഭനം, ദഹന പ്രശ്നം, തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ കഴിക്കുന്നതിലൂടെ ഉണ്ടാകുന്നത്. ശരീരത്തിന് മാരകമായ റ്റിപിസിയുടെ അംശം കൂടുതലായി എത്തുന്നതാണ് ഈ അസുഖങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണം. അതേസമയം മാര്‍ച്ച് ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും