പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഇങ്ങനെ

പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നത് സംബന്ധിച്ച് ഹൈക്കോടതിയുടെ ഉത്തരവ് ഇങ്ങനെ

പമ്പയിലേയ്ക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാന്‍ അനുമതി. ഹൈക്കോടതിയാണ് അനുമതി അനുവദിച്ചത്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേയ്ക്ക് സ്വകാര്യവാഹനങ്ങള്‍ പോകുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. മാസപൂജ സമയത്ത് പമ്പയിലേയ്ക്ക് വാഹനങ്ങള്‍ കടത്തി വിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

സര്‍ക്കാരിന് സ്വകാര്യ വാഹനങ്ങള്‍ നിയന്ത്രിക്കാമെന്നും എന്നാല്‍ തടയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസില്‍ അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.