ഗുരുവായൂരിൽ നാളെ മുതൽ ചോറൂണിനും തുലാഭാരത്തിനും ഫോട്ടോയെടുക്കാം

ഗുരുവായൂരിൽ നാളെ മുതൽ ചോറൂണിനും തുലാഭാരത്തിനും ഫോട്ടോയെടുക്കാം

ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ കുട്ടികളുടെ ചോറൂണിന്റെയും തുലാഭാരത്തിന്റെയും ഫോട്ടോയെടുക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ദേവസ്വം നേരിട്ടാണ് ഇത് നടത്തുന്നത്. ഫോട്ടോയെടുക്കാനായി ദേവസ്വം ഏഴുപേരെ നിയമിച്ചിട്ടുണ്ട്. ചടങ്ങുകൾ കഴിഞ്ഞാൽ അതിന്റെ ചിത്രങ്ങൾ അപ്പോൾത്തന്നെ ലഭിക്കും. അതിനായി കംപ്യുട്ടറുകളും പ്രിന്റിങ് മെഷീനുകളും സ്ഥാപിച്ചു.

ചോറൂണിന്റെ ഫോട്ടോയെടുക്കുന്ന ചടങ്ങിന്റെ ഉദ്‌ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശനിയാഴ്ച രാവിലെ നിർവഹിക്കും. ഗുരുവായൂരിൽ ചോറൂണിന്റെ ഫോട്ടോയെടുക്കുന്ന രീതി അടുത്തകാലത്ത് നിർത്തിവെച്ചിരിക്കുകയായിരുന്നു.കരാർ അടിസ്ഥാനത്തിൽ ഫോട്ടോയെടുക്കുന്ന രീതി വിവാദ മായതോടെയാണ് ദേവസ്വം അത് നിർത്തിവെച്ചത്.