'ഇളയരാജ'യുടെ ട്രെയിലര്‍

ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മേല്‍വിലാസം, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം മാധവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. സുദീപ് ടി. ജോര്‍ജാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

മൂവി മ്യൂസിക്കല്‍ കട്ട്‌സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി.കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിന്നസ് പക്രുവിന് പുറമേ ഇന്ദ്രന്‍സ്, ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.