ചിറകുവിരിയും മുന്‍പ് 100 അടിയില്‍ നിന്ന് ചാടണം; മരിക്കാം ??

ചിറകുവിരിയും മുന്‍പ് 100 അടിയില്‍ നിന്ന് ചാടണം; മരിക്കാം ??

അമ്മയുടെ ചിറകിന്‍കീഴില്‍ നിന്ന് പക്ഷിക്കുഞ്ഞുങ്ങള്‍ ആകാശത്തേക്ക് കുതിച്ചുയരാനും പറക്കാനും ചിറകിന് കരുത്താകുന്ന കാലം വരെ കാത്തിരിക്കണം.എന്നാല്‍ മുട്ടയില്‍ നിന്ന് വിരിഞ്ഞപാടെ പറക്കണമെന്നും കുതിക്കണമെന്നും അമ്മ ഉറപ്പിച്ചാല്‍ എന്ത്സംഭവിക്കും...

ഗില്ലെമോട്ട്

ആല്‍സിഡേ അഥവ ഓക് കുടുംബത്തിലെ ഒരു കൂട്ടം സ്പീഷിസുകളില്‍പ്പെട്ട കടല്‍പക്ഷികളെ പൊതുവെ ഗില്ലെമോട്ട് എന്ന് വിളിക്കുന്നു. പ്രധാനമായും കറുത്തതും വെളുത്തതുമായ നിറത്തിലുള്ള പക്ഷികളാണിവ. കൂര്‍ത്ത കറുത്ത കൊക്കും ചുവന്ന കാലുകളും തന്നെയാണ് തിരിച്ചറിയാന്‍ ഏറ്റവും എളുപ്പം.കടലിന്റെ ആഴത്തിലേക്ക് ഡൈവ് ചെയ്ത് ഇരപിടിക്കാന്‍ അപാരമിടുക്കാണ് ഗില്ലെമോട്ട് പക്ഷികള്‍ക്കുള്ളത്.കടല്‍തീരത്തെ പാറക്കെട്ടുകളില്‍ പടുകൂറ്റന്‍ കോളനികളിലാണ് ഈ കടല്‍പക്ഷികളുടെ ജീവിതം.അപകടരമായ പാറക്കെട്ടില്‍ സുരക്ഷിതമായി ഇരിക്കാന്‍ പാകത്തിന് കോണ്‍ ആകൃതിയിലാണ് മുട്ടകള്‍.കൂടുകള്‍ ഉണ്ടാക്കാന്‍ ഇഷ്ടപ്പെടാത്ത ഗില്ലെമോട്ടുകളുടെ മുട്ടവിരിയാന്‍ 30 ദിവസമെടുക്കും.

കുതിച്ചുചാടണം !

ഗില്ലെമോട്ട് കുഞ്ഞന്‍പക്ഷികള്‍ കാലുറപ്പിക്കും മുന്‍പ് മുതിര്‍ന്നവരെ പോലെ പറക്കാന്‍ വിധിക്കപ്പെട്ടവരാണ്.മുട്ടവിരിഞ്ഞ് മൂന്ന് ആഴ്ചയ്ക്കുളളില്‍ തന്നെ അമ്മ പക്ഷിയ്ക്കൊപ്പം കുട്ടികള്‍ ചെങ്കുത്തായ പാറകള്‍ നിറഞ്ഞ മലഞ്ചെരുവിലൂടെ നടന്നു തുടങ്ങും.ചിറകുകള്‍ അപ്പോഴും വളര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ടാകില്ല.അമ്മപക്ഷി ധൈര്യം പകര്‍ന്ന് കുട്ടികളെ നയിക്കും.എന്നിട്ട് പാറക്കെട്ടുകളില്‍ നിന്ന് കുതിച്ചുചാടിക്കും അവികസിതമായ ചിറകുകള്‍ ഉപയോഗിച്ച് ശക്തമായി പറക്കാന്‍ കുഞ്ഞന്മാര്‍ക്ക് സാധിക്കില്ല ഇവ താഴേക്ക് പോകും ഇതിനിടയ്ക്ക് മറ്റ് വേട്ടക്കാരായ ജന്തുക്കള്‍ ആക്രമിക്കാനും കൂര്‍ത്ത പാറകളില്‍ തട്ടി അപകടം സംഭവിക്കാനും സാധ്യത കൂടുതലാണ്.ഈ അപകടങ്ങളെ  അതിജീവിച്ചാല്‍ പോലും വിജയകരമായി ലാന്‍ഡ് ചെയ്യാന്‍ ഗില്ലെമോട്ട് കുഞ്ഞുങ്ങള്‍ക്ക് സാധിച്ചെന്നുവരില്ല.തട്ടിതടഞ്ഞും ഉരഞ്ഞുനീങ്ങിയും അവ പതിയെ നിലംപതിക്കും.

ഇനിയുമുണ്ട് ഒരുകൂട്ടര്‍...

ആര്‍ട്ടികിലെ പാറകളില്‍ ബാര്‍നക്കിള്‍ ഗീസ് എന്ന കടല്‍പക്ഷികള്‍ കൂടുകൂട്ടി മുട്ടയിടാറുണ്ട്. കുറുക്കന്മാരെ പോലുള്ള വേട്ടക്കാരെ പേടിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പക്ഷിക്കുഞ്ഞുങ്ങള്‍ 100 അടിയോളം താഴ്ചയിലേക്ക് ചാടുന്നു ചിലത് മരണപ്പെടും നിലംതൊടുന്ന പക്ഷികുഞ്ഞുങ്ങള്‍ അച്ഛനും അമ്മയ്ക്കുമൊപ്പം വെള്ളത്തിലേക്ക് ഇറങ്ങും. 

ചാട്ടത്തിന് കാരണമുണ്ട്

എന്നാല്‍ ഗില്ലെമോട്ട് കുഞ്ഞിന്റെ ചാട്ടം മറ്റൊരു കാര്യത്തിനാണ്.ആര്‍ട്ടിക് ഗവേഷകരാണ് ഗില്ലെമോട്ട് പക്ഷികളുടെ ജീവിതത്തെ കുറിച്ച് വ്യക്തമായ പഠനം നടത്തിയത്.ലോകത്ത് വടക്കന്‍ കടലുകളിലെ പക്ഷികളായ ഇവ ജീവിതത്തിന്റെ ഭൂരിഭാഗവും സമുദ്രത്തില്‍ ചെലവിടുന്നു.കണവ ചെറുമത്സ്യങ്ങള്‍ എന്നിയെ തേടി തിരമാലകള്‍ക്കടിയിലൂടെ 200 മീറ്റര്‍ ആഴത്തില്‍ വരെ സഞ്ചരിക്കും.

വസന്തകാലത്താണ് ഈ പക്ഷികള്‍ കരയിലേക്ക് കയറുന്നത്.കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണത്തിനായി അച്ഛന്‍ വീണ്ടും കടലിലേക്ക് പറക്കും വേനല്‍ക്കാലത്ത് കുഞ്ഞുപക്ഷികള്‍ കുതിക്കന്‍ പഠിക്കും കടലില്‍ അച്ഛനൊപ്പം ചേരും ആഴ്ചകളോളം ഒരുമിച്ച് ചെലവിടും.അച്ഛന്‍ പക്ഷിക്ക് കടലില്‍ പോയി ആഹാരവുമായി തിരികെയെത്തുന്നതിനായി ഒരുപാട് ഊര്‍ജ്ജം നഷ്ടമാകും പോരാത്തതിന് നല്ല രീതിയില്‍ ഭക്ഷണം കഴിക്കാനും ഈ ദീര്‍ഘയാത്രകാരണം സാധിക്കില്ല.ഇതു തിരിച്ചറിയാവുന്ന അമ്മ പക്ഷികളെ നേരത്തെ കാര്യപ്രാപ്തിയുള്ളവരാക്കി മാറ്റുന്നു എന്നാണ് ഗവേഷകര്‍ ഗില്ലെമോട്ട് കുഞ്ഞന്മാരുടെ ചാട്ടത്തെ കുറിച്ച് പറയുന്നത്.