405 കോടിരൂപയുടെ ഓഹരികള്‍ വേണ്ടെന്ന് വച്ച് സുന്ദര്‍ പിച്ചയ്

405 കോടിരൂപയുടെ ഓഹരികള്‍ വേണ്ടെന്ന് വച്ച് സുന്ദര്‍ പിച്ചയ്

ഗൂഗിള്‍ സിഇഒ ആയ ഇന്ത്യക്കാരന്‍ സുന്ദര്‍ പിച്ചയ്‍ കോടിക്കണക്കിന് രൂപ വിലയുള്ള ഓഹരികള്‍ വേണ്ടന്നുവച്ചതായി റിപ്പോര്‍ട്ടുകള്‍. 2018ല്‍ ആണ് ഇത്തരത്തില്‍ ശമ്പളത്തിന് പുറമെ ലഭിക്കുന്ന ഓഹരി ആനുകൂല്യങ്ങള്‍ അദ്ദേഹം വേണ്ടെന്നു വച്ചതായി ധനകാര്യമാധ്യമ സ്ഥാപനം ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്‍തത്. 

തനിക്ക് ലഭിക്കുന്ന പ്രതിഫലം കൂടുതലാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് പിച്ചയ് പണം വേണ്ടെന്നുവച്ചത്. എത്ര തുകയാണ് പിച്ചയ് വേണ്ടെന്ന് വച്ചതെന്ന് കൃത്യമായി അറിയില്ല. എങ്കിലും ഏകദേശം 58 ദശലക്ഷം ഡോളര്‍ (ഏകദേശം 405 കോടിരൂപ) പിച്ചയ്‍ക്ക് നഷ്‍ടമാകുമെന്നാണ് കരുതപ്പെടുന്നത്. 

ഉദാരമതിയായത് കൊണ്ടുമാത്രമല്ല പിച്ചയ് ശമ്പളം വേണ്ടെന്ന് വച്ചത് എന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ ഗൂഗിളില്‍ ഒരു സമ്മേളനത്തില്‍ സിഇഒ ഉള്‍പ്പെടെയുള്ളവര്‍ വമ്പന്‍ തുക ശമ്പളം വാങ്ങുന്നതിന് എതിരെ തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.