ജനാലവഴിയെത്തിയ പാമ്പ് ഉറങ്ങിക്കിടന്ന പ്ലസ്ടുക്കാരിയെ കടിച്ചു; ദാരുണാന്ത്യം

ജനാലവഴിയെത്തിയ പാമ്പ് ഉറങ്ങിക്കിടന്ന പ്ലസ്ടുക്കാരിയെ കടിച്ചു; ദാരുണാന്ത്യം

വീടിനുള്ളില്‍ ഉറങ്ങിക്കിടക്കവെ പാമ്പ് കടിച്ച പ്ലസ് ടൂ വിദ്യാര്‍ഥിനി മരിച്ചു. ചെങ്കലിനു സമീപം വ്‌ളാത്താങ്കര, മാച്ചിയോട്, കാഞ്ഞിരക്കാട് വീട്ടില്‍ അനിലിന്റെയും മെറ്റില്‍ഡയുടെയും മകള്‍ അനിഷ്മ(17)യാണ് മരിച്ചത്. പാമ്പുകടിയേറ്റതിന് വിഷഹാരി ചികിത്സിച്ച അനിഷ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് ദാരുണാന്ത്യം.

കഴിഞ്ഞ ദിവസം രാത്രി 10.30ന് മുറിയില്‍ ഉറങ്ങിക്കിടക്കവേ ജനലിലൂടെ എത്തിയ പാമ്പ് അനിഷ്മയെ കടിക്കുകയായിരുന്നു. വീട്ടുകാര്‍ ഉടനെ അടുത്തുള്ള വിഷവൈദ്യന്റെ അടുത്ത് എത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് കുട്ടിയെ വീട്ടിലേക്കയച്ചു. രാത്രി 12.30ഒാടെ അബോധാവസ്ഥയിലായി വായില്‍ നിന്ന് നുരയും പതയും വന്നതോടെ അനിഷ്മയെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മോശമായതിനാല്‍ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി 1.25 ന് വഴിയില്‍വെച്ച് കുട്ടി മരിക്കുകയായിരുന്നു. പാറശ്ശാല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് മരിച്ച അനിഷ്മ.