ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക ഗാന്ധിസ്റ്റാമ്പ് പുറത്തിറക്കി അഞ്ചു വിദേശ രാജ്യങ്ങൾ

ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക ഗാന്ധിസ്റ്റാമ്പ് പുറത്തിറക്കി അഞ്ചു വിദേശ രാജ്യങ്ങൾ

മഹാത്മാഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച്‌ വിവിധ ലോകരാജ്യങ്ങള്‍ ഗാന്ധിസ്മാരക സ്റ്റാമ്പ് പുറത്തിറക്കി. തുര്‍ക്കി, പലസ്തീന്‍, ഉസ്ബെക്കിസ്താന്‍, ലെബനന്‍, മൊറോക്കോ എന്നീ രാജ്യങ്ങളാണ് പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്. വേറിട്ട വ്യക്തിത്വങ്ങള്‍ എന്ന സീരീസില്‍ ഉള്‍പ്പെടുത്തിയാണ് ഉസ്ബെക്കിസ്താനും തുര്‍ക്കിയും സ്റ്റാമ്പിറക്കിയത്.

എന്നാല്‍, ‘പൈതൃകവും മൂല്യവും’ എന്ന വിഭാഗത്തിലുള്‍പ്പെടുത്തിയാണ് പലസ്തീന്‍ ഗാന്ധിക്ക് ആദരവുപ്രകടിപ്പിച്ചത്.പലസ്തീന്‍ വിവരസാങ്കേതികവകുപ്പ് മന്ത്രി ഇഷാഖ് സെദറാണ് ഗാന്ധിസ്മാരക പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയത്. ഇന്ത്യന്‍ പ്രതിനിധി പി.എ. സുനില്‍കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു.