പാലാരിവട്ടം പാലം തികഞ്ഞ അഴിമതി; കിറ്റ്‌കോയ്ക്ക് വീഴ്ച പറ്റിയെന്ന് ജി.സുധാകരൻ

പാലാരിവട്ടം പാലം തികഞ്ഞ അഴിമതി; കിറ്റ്‌കോയ്ക്ക് വീഴ്ച പറ്റിയെന്ന് ജി.സുധാകരൻ

പാലാരിവട്ടം പാലം തികഞ്ഞ അഴിമതിയെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. പാലം നിർമാണത്തിൽ കിറ്റ്‌കോയ്ക്ക് വീഴ്ച പറ്റി. മേൽനോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്‌കോ അത് വേണ്ടവിധം ചെയ്തില്ല. ഡിസൈനിലും നിർമാണത്തിലും മേൽനോട്ടത്തിലും അപാകതയുണ്ടായി.കിറ്റ്‌കോയുടെ മേൽനോട്ടത്തിൽ നടന്ന എല്ലാ നിർമാണങ്ങളും അന്വേഷിക്കും.മുൻ പി.ഡബ്ള്യു.ഡി മന്ത്രിയുടെ ഓഫീസ് മറയാക്കി അഴിമതി നടത്തിയതായി പരാതിയില്ല.പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.