കുട്ടികളുടെ ഡയപ്പറുകളും സുരക്ഷിതമല്ല

കുട്ടികളുടെ ഡയപ്പറുകളും സുരക്ഷിതമല്ല

കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ എല്ലാ അമ്മമാരും കരുതുന്ന ഒന്നാണ് ഡയപ്പറുകൾ. എന്നാൽ നമ്മൾ ഇത്രയധികം വിശ്വസിച്ച് ഉപയോഗിക്കുന്ന ഡയപ്പറുകളിലും അപകടകാരിയായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

വിപണിയിൽ ലഭ്യമായിട്ടുള്ള 23 തരം ഡയപ്പറുകൾ പരിശോധിച്ച ശേഷം കൃത്രിമ സുഗന്ധദ്രവ്യങ്ങളുടെ സാന്നിധ്യവും ഹാനീകരമായ ഡയോക്സിനുകളുടെ സാന്നിധ്യവും കണ്ടെത്തിയതിനു പിന്നാലെ  മുന്നറിയിപ്പുമായി ഫ്രഞ്ച് ആരോഗ്യ സംഘടന രംഗത്തെത്തി. 

2017 ജനുവരിയിൽ ഡയപ്പറുകളിലെ കെമിക്കൽ സാന്നിധ്യം ചൂണ്ടിക്കാട്ടി ഫ്രഞ്ച് മാസികയിൽ വന്ന റിപ്പോർട്ടിനെത്തുടർന്ന് ആരോഗ്യ സംഘടനയായ ആൻസസ് പഠനം നടത്തിയപ്പോഴാണ് വിപണിയിലെ 12 ലധികം ബ്രാൻഡുകളിൽ അപകടകരമായി രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കീടനാശികളടക്കമുള്ളവയുടെ സാന്നിധ്യം കണ്ടെത്തി.