ബംഗാളിൽ ബിജെപി-തൃണമൂൽ സംഘർഷം; അഞ്ചു പേർ കൊല്ലപ്പെട്ടു

ബംഗാളിൽ ബിജെപി-തൃണമൂൽ സംഘർഷം; അഞ്ചു പേർ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്- ബിജെപി സംഘർഷത്തില്‌ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. മൂന്ന് ബിജെപി പ്രവർത്തകരും ഒരു തൃണമൂൽ കോൺഗ്രസ് പ്രവർത്തകനും ഒരു നാട്ടുകാരനുമാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് നോർത്ത് 24 പർഗാനാസ് ജില്ലയിലെ നയിജാതിയിലായിരുന്നു സംഭവം.

പൊതുസ്ഥലത്ത് കെട്ടിയിരുന്ന പാർട്ടി പതാക അഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ചിലരെ കാണാതായതായും റിപ്പോർട്ടുണ്ട്. തൃണമൂൽ ഗുണ്ടകൾ ബിജെപിയെ അക്രമിക്കുകയാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷായെ സ്ഥിതിഗതികൾ ധരിപ്പിക്കുമെന്നും ബിജെപി നേതാവ് മുകുൾ റോയ് പറഞ്ഞു.