ആറ്റിങ്ങല്‍ പിടിക്കാന്‍ സെന്‍കുമാറിനെ ഇറക്കാനൊരുങ്ങി ബിജെപി

 ആറ്റിങ്ങല്‍ പിടിക്കാന്‍ സെന്‍കുമാറിനെ ഇറക്കാനൊരുങ്ങി ബിജെപി

സിപിഎം കോട്ടയായ ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിൽ മുൻ ഡിജിപി സെൻകുമാറിനെ രംഗത്ത് ഇറക്കാൻ ബിജെപി. കോൺഗ്രസ് പരിഗണിക്കുന്നത് ആടൂർ പ്രകാശ് എംഎൽഎയെ ആണ്. സിപിഎം എ സമ്പത്തിന് പകരം യുവ നേതാക്കളെ തേടുന്നുവെന്നാണ് സൂചന.

രണ്ട് മാസം മുൻപ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കേരളത്തിലെത്തിയപ്പോൾ തിരുവനന്തപുരത്ത് പ്രമുഖരുമായ പലരുമായും കൂട്ടാഴ്ച നടത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുഖം നൽകാതെയും ഒരു കൂടിക്കാഴ്ച നടന്നു. മുൻ ഡിജിപി സെൻകുമാറായിരുന്നു ആ പ്രമുഖൻ എന്നാണ് സൂചന. ആറ്റിങ്ങലിലേക്ക് സെന്‍കുമാറിനെ ബിജെപി പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എല്ലാം കൊണ്ടും ആറ്റിങ്ങലിൽ നിർത്താൻ പറ്റിയ സ്ഥാനാർത്ഥിയാണ് സെന്‍കുമാറെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. പക്ഷെ ബിജെപിയുടെ ക്ഷണത്തിന് സെൻകുമാര്‍ ഇതുവരെയും സമ്മതം മൂളിയിട്ടില്ല. 

മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസിന്‍റെ പരിഗണനയിലുള്ള പ്രധാന പേര് ആടുർ പ്രകാശ് എംഎല്‍എയുടേതാണ്. പലരും സീറ്റിനായി ശ്രമിക്കുന്നുണ്ടെങ്കിലും സമുദായ സമവാക്യങ്ങളും എംഎല്‍എഎന്ന നിലയിലുള്ള ജനസമ്മതിയും അടൂർ പ്രകാശിന് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. മൂന്ന് തവണ പാർലമെന്‍റിലെത്തിയ എ സമ്പത്തിന് നാലാമത് ഒരു അവസരം പാർട്ടിയിലെ കീഴ്വഴക്കമനുസരിച്ച് കിട്ടാൻ ഇടയില്ലെന്നാണ് വിവരം.