അഭിമാനന്ദനം: ഇന്ത്യന്‍ വ്യോമസേനയുടെ 87ാം വാര്‍ഷിക ദിനാഘോഷ ചടങ്ങിൽ മിഗ് ബൈസണ്‍ വിമാനത്തിൽ താരമായി ധീര യോദ്ധാവ് അഭിനന്ദന്‍ വര്‍ദ്ധമാന്‍

അഭിമാനന്ദനം: ഇന്ത്യന്‍ വ്യോമസേനയുടെ 87ാം വാര്‍ഷിക ദിനാഘോഷ ചടങ്ങിൽ മിഗ് ബൈസണ്‍ വിമാനത്തിൽ താരമായി ധീര യോദ്ധാവ് അഭിനന്ദന്‍ വര്‍ദ്ധമാന്‍

ഇന്ത്യന്‍ വ്യോമസേനയുടെ 87ാം വാര്‍ഷിക ദിനാഘോഷ ചടങ്ങിൽ മിഗ് ബൈസണ്‍ വിമാനത്തിൽ താരമായി ധീര യോദ്ധാവ് അഭിനന്ദന്‍ വര്‍ദ്ധമാന്‍. അഭിനന്ദന്‍ വര്‍ദ്ധമാന്‍ മിഗ് ബൈസണ്‍ വിമാനം പറത്തി. വാര്‍ഷിക ദിനാഘോഷം ഹിന്‍ഡണ്‍ എയര്‍ ബേസില്‍ വിപുലമായ പരിപാടികളോടെ നടന്നു.

ചടങ്ങില്‍ ഭീകരരോടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനത്തെ വ്യോമസേനാ വേധാവി അഭിനന്ദിച്ചു. ബലാക്കോട്ടില്‍ പാകിസ്ഥാനുമായുള്ള വ്യോമാക്രമണത്തില്‍ പാകിസ്ഥാന്റെ അമേരിക്കന്‍ നിര്‍മിത എഫ് 16 വിമാനത്തെ അതിസാഹസികമായി വെടിവെച്ചിട്ട അഭിനന്ദനുള്‍പ്പെടെയുള്ള സൈനിക സംഘത്തെ വ്യോമസേന ഇന്ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.

ചാവേര്‍ ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് 40 സിആര്‍പിഎഫ് ജവാന്‍മാരെയാണ്. പ്രത്യാക്രമണം എന്ന നിലയിലാണ് ബലാകോട്ടില്‍ ജയ്ഷെ കേന്ദ്രത്തെ വ്യോമസേന ആക്രമിച്ചത്. രാജ്യ സുരക്ഷ നയത്തില്‍ തന്നെ വലിയൊരു മാറ്റമാണ് സര്‍ക്കാര്‍ ഇതിലൂടെ നടപ്പാക്കിയത്. ഭീകരരെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച മാറ്റം ഏറ്റവും അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളെ ഉന്മൂലനം ചെയ്യുക എന്നോരൊറ്റ തീരുമാനം മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.