ഫേസ്ബുക്കിനും ട്വിറ്ററിനും ക്ഷണമില്ല; വൈറ്റ് ഹൗസില്‍ സമൂഹമാധ്യമ ഉച്ചകോടി

ഫേസ്ബുക്കിനും ട്വിറ്ററിനും ക്ഷണമില്ല; വൈറ്റ് ഹൗസില്‍ സമൂഹമാധ്യമ ഉച്ചകോടി

ഫെയ്‌സ്ബുക്കിനെയും ട്വിറ്ററിനേയും ക്ഷണിക്കാതെ വൈറ്റ് ഹൗസില്‍ സമൂഹമാധ്യമ ഉച്ചകോടി. ഓണ്‍ലൈന്‍ ഇടങ്ങളും സമൂഹമാധ്യമങ്ങളും മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.എസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടുന്നതാണ് ഉച്ചകോടി. എന്തുകൊണ്ടാണ് പ്രമുഖ സ്ഥാപനങ്ങളെ ഒഴിവാക്കിയതെന്ന് വിശദീകരണമില്ല.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനിഷ്ടമാണ് ഒഴിവാക്കലിന് കാരണമെന്നാണ് വിലയിരുത്തല്‍. ഈ മാധ്യമങ്ങളില്‍ തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കുറയുന്നതും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വലതുപക്ഷ നയങ്ങളിലൂന്നിയ പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യുന്നതുമാകാം ട്രംപിന്റെ നീരസത്തിന് കാരണം.