ബൈക്കിന് തീപിടിച്ചതറിയാതെ യാത്ര ചെയ്ത കുടുംബത്തെ രക്ഷിച്ചത് പിന്നാലെ പാഞ്ഞെത്തിയ പൊലീസ്

ബൈക്കിന് തീപിടിച്ചതറിയാതെ യാത്ര ചെയ്ത കുടുംബത്തെ രക്ഷിച്ചത് പിന്നാലെ പാഞ്ഞെത്തിയ പൊലീസ്

ബൈക്കിന് തീപിടിച്ചതറിയാതെ യാത്ര ചെയ്ത കുടുംബത്തെ രക്ഷിച്ചത് പിന്നാലെ പാഞ്ഞെത്തിയ പൊലീസ് . തീ പടര്‍ന്നുകൊണ്ടിരിക്കുന്ന ബൈക്കില്‍ അതറിയാതെ യാത്ര ചെയ്യുന്ന ദമ്പതികളെയാണ് പൊലീസ് എത്തി വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഭാര്യയും ഭര്‍ത്താവും കുട്ടിയും സഞ്ചരിക്കുന്ന ബൈക്കിന്റെ പിന്നില്‍ സഞ്ചരിക്കുകയായിരുന്ന പോലീസാണ് അവര്‍ക്ക് രക്ഷകരായത്. സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങള്‍ ഭീതിയുണ്ടാക്കുന്നതാണ്. ഉത്തര്‍പ്രദേശിലെ ആഗ്ര എക്സ്പ്രസ് വേയില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

ബൈക്കിന്റെ സൈഡില്‍ സൂക്ഷിച്ചിരുന്ന ബാഗ് സൈലന്‍സറില്‍ മുട്ടിയാണ് തീപിടിച്ചത്. തീ ആളിപ്പടര്‍ന്നിടും ബൈക്കിലുണ്ടായിരുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ല. ബൈക്ക് മുന്നോട്ടു നീങ്ങുന്നതിന് അനുസരിച്ച് തീ ബൈക്കിലേക്ക് പടര്‍ന്നുകൊണ്ടിരുന്നു. റോഡില്‍ നിന്നിരുന്ന പോലീസ് തീ പടരുന്നത് കാണുകയും പിന്നാലെ വാഹനമെടുത്ത് പായുകയുമായിരുന്നു. പിന്നീട് ഇവര്‍ വാഹനത്തില്‍ പിന്തുടര്‍ന്ന് ബൈക്ക് യാത്രക്കാരെ രക്ഷിക്കുകയായിരുന്നു. തീ അധികം ആളിപടരുന്നതിന് മുന്‍പേ ബൈക്ക് നിര്‍ത്താന്‍ സാധിച്ചതിനാല്‍ വലിയ അപകടമൊഴിവായി. ആളുകളിലേക്ക് തീ പടരുന്നതിന് മുമ്പ് ബൈക്കില്‍ നിന്ന് ഇവര്‍ക്ക് ഇറങ്ങാന്‍ സാധിച്ചതാണ് ഇവര്‍ക്ക് ഗുണമായത്.