ഫെയ്‌സ്ബുക്ക് കാലിബ്രയുടെ ലോഗോ മോഷ്ടിച്ചോ !

ഫെയ്‌സ്ബുക്ക് കാലിബ്രയുടെ ലോഗോ മോഷ്ടിച്ചോ !


ദിവസങ്ങള്‍ക്ക് മുമ്പാണ് ഫെയ്‌സ്ബുക്ക് ലിബ്ര എന്ന പേരില്‍ ഒരു ക്രിപ്‌റ്റോകറന്‍സി അവതരിപ്പിച്ചത്. ലിബ്ര ഇടപാടുകള്‍ക്കായി ആരംഭിച്ച ഡിജിറ്റല്‍ വാലറ്റ് സേവനമാണ് കാലിബ്ര.ഫെയ്‌സ്ബുക്ക് പുതിയതായി പ്രഖ്യാപിച്ച ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്കായി ഉപയോഗിച്ച ലോഗോയ്‌ക്കെതിരെ പരാതിയുമായി ഓണ്‍ലൈന്‍ ബാങ്കിങ് കമ്പനിയായ 'കറന്റ്'.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ പ്രവര്‍ത്തിക്കുന്ന കാരക്ടര്‍ എന്ന ഡിസൈന്‍ സ്ഥാപനത്തില്‍ നിന്നാണ് രണ്ട് സ്ഥാപനങ്ങളും ലോഗോ തയ്യാറാക്കിയത്. കാലിബ്രയ്ക്ക് വേണ്ടി ഫെയ്‌സ്ബുക്ക് ഉപയോഗിച്ച ലോഗോ കറന്റിന്റെ ലോഗോയ്ക്ക് സമാനമാണ് എന്ന് കറന്റിന്റെ സിഇഓ സ്റ്റുവര്‍ട്ട് സോപ്പ് പറഞ്ഞു.

രണ്ട് ലോഗോയുടെയും ചിത്രവും കറന്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 'നിങ്ങളുടെ കയ്യില്‍ ഒരു ക്രയോണ്‍ മാത്രം ബാക്കിയായാല്‍ ഇതായിരിക്കും സംഭവിക്കുക' എന്ന അടിക്കുറിപ്പും ചിത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.സംഭവത്തില്‍ ട്രേഡ്മാര്‍ക്ക് നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നും അതില്‍ ഫെയ്‌സ്ബുക്കിനെതിരെ കേസെടുക്കേണ്ടതുണ്ടോ എന്നും പരിശോധിച്ചുവരികയാണ് കറന്റ്.