‘ഒരുപാട് നാളായി ആലോചിക്കുന്നു,ഇവനെ എങ്ങനെയെങ്കിലും കെട്ടിക്കണമെന്ന്’; ചിരി പടർത്തി ദുൽഖർ,വീഡിയോ

‘ഒരുപാട് നാളായി ആലോചിക്കുന്നു,ഇവനെ എങ്ങനെയെങ്കിലും കെട്ടിക്കണമെന്ന്’; ചിരി പടർത്തി ദുൽഖർ,വീഡിയോ

നടൻ സണ്ണി വെയ്ന്റെ വിവാഹസല്‍ക്കാര ചടങ്ങിൽ ആശംസകളുമായി ഉറ്റസുഹൃത്ത് ദുൽഖർ സൽമാൻ. ഭാര്യ അമാലിനൊപ്പമാണ് ദുൽഖർ എത്തിയത്. സണ്ണിക്ക് ആശംകൾ നേർന്നുള്ള ദുൽഖറിന്റെ സംസാരം ഏവരിലും ചിരി പടർത്തി.

”കുഞ്ചു, ആശംസകൾ, സണ്ണിയെ പിടിച്ച് കെട്ടിച്ചതിന്. ഞങ്ങൾ ഒരുപാട് നാളായി ആലോചിക്കുന്നു, ഇവനെ എങ്ങനെയെങ്കിലും പിടിച്ചൊന്ന് കെട്ടിക്കണമെന്ന്. ഏറ്റവും നല്ല, സുന്ദരിയായ ഭാര്യയെത്തന്നെ കിട്ടി. അവന്റെ വലിയ ലോട്ടറിയാണേ. അവനൊരു ചാൻസ് കൊടുത്തതിന് താങ്ക്സ് കുഞ്ചു. ഇന്ന് നല്ല വൃത്തിയായി ഡ്രസ് ഒക്കെ ഇട്ടതുകണ്ടോ, നല്ല കുട്ടി”- സണ്ണിയെ ട്രോളി ദുൽഖർ പറഞ്ഞു.