ഇതര ഗള്‍ഫ് രാജ്യങ്ങളെപ്പോലെ ദുബായിയും സ്വദേശിവത്ക്കരണം ശക്തമാക്കാന്‍ നടപടികള്‍ ആരംഭിച്ചു

ഇതര ഗള്‍ഫ് രാജ്യങ്ങളെപ്പോലെ ദുബായിയും സ്വദേശിവത്ക്കരണം ശക്തമാക്കാന്‍ നടപടികള്‍ ആരംഭിച്ചു

ഇതര ഗള്‍ഫ് രാജ്യങ്ങളെപ്പോലെ ദുബായിയും സ്വദേശിവത്ക്കരണം ശക്തമാക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഇതോടെ രാജ്യത്ത് പൊതു-സ്വകാര്യ മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാവും. ഇതോടെ മലയാളികളടക്കമുള്ള മലയാളി പ്രവാസികളുടെ ജോലിയുടെ കാര്യത്തില്‍ ആശങ്കയായി. ഇമറാത്തികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുക എന്നത് ഭരണകൂടത്തിന്റെ പ്രഥമ പരിഗണനയില്‍ പെടുന്ന കാര്യമാണെന്ന് ഹിജ്‌റ പുതുവര്‍ഷത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ നവകാല സന്ദേശത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം വ്യക്തമാക്കിയിരുന്നു. പിറ്റേ ദിവസം അബൂദബിയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗവും ഇക്കാര്യം ഊന്നിപ്പറഞ്ഞു.

അടുത്ത മന്ത്രിസഭ യോഗത്തില്‍ സ്വദേശിവത്കരണം മുഖ്യ അജണ്ടയാക്കി ചര്‍ച്ച ചെയ്യാനാണ് തീരുമാനം. അതിനിടെ ഓരോ എമിറേറ്റുകളിലും സ്വദേശിവത്കരണം സംബന്ധിച്ച് ഭരണാധികാരികള്‍ നേരിട്ട് വിലയിരുത്തല്‍ ആരംഭിച്ചിട്ടുണ്ട്. ദുബായില്‍ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമാണ് ഇതിനു ചുക്കാന്‍ പിടിക്കുക. രണ്ടാഴ്ചക്കകം ഇതിനാവശ്യമായ പദ്ധതി രേഖ തയാറാക്കാനാണ് ഹംദാന്റെ നിര്‍ദേശം. അദ്ദേഹം ഇക്കാര്യത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുകയും ചെയ്യും.

ഷാര്‍ജയില്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ‘സുല്‍ത്താന്‍ അല്‍ ഖാസിമി എമിെൈററ്റെസേഷന്‍ പ്രോജക്ടിന്’ തുടക്കമിട്ടു കഴിഞ്ഞു. സ്വകാര്യമേഖലയില്‍ അനുയോജ്യമായ ജോലികളില്‍ ഇമറാത്തികള്‍ക്ക് അവസരമൊരുക്കുന്നതാണ് പദ്ധതി. യു.എ.ഇയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് അവസരങ്ങള്‍ പ്രഖ്യാപിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളും കുടുതല്‍ ഇമറാത്തികള്‍ക്ക് അവസരം നല്‍കാനുള്ള തയാറെടുപ്പിലാണ്.