ഈന്തപ്പഴം ശീലമാക്കാം...അവശത എന്താണെന്ന് അറിയില്ല

ഈന്തപ്പഴം ശീലമാക്കാം...അവശത എന്താണെന്ന് അറിയില്ല

രാവിലെ മുതലുള്ള ജോലി കഴിഞ്ഞ് വീട്ടില്‍ വൈകിട്ട് അവശരായി വന്നെത്തുന്നവരാണ് നമ്മില്‍ പലരും.ഒന്ന് നടുനിവര്‍ക്കാന്‍ പോലും കഴിയാത്ത വണ്ണം ക്ഷീണം ബാധിച്ച ശരീരത്തിന് ആരോഗ്യം വേണ്ടേ..???

ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ക്ഷീണം അകറ്റാന്‍ സഹായിക്കും. ഊര്‍ജ്ജത്തിന്റെ കലവറയാണ് ഈന്തപ്പഴം. സെലെനീയം, കാത്സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, കോപ്പര്‍, മഗ്‌നീഷ്യം എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്റ്റോസ് എന്നീ പോഷകങ്ങളാണ് നല്ല ഊര്‍ജ്ജം നല്‍കി ക്ഷീണത്തെ ഇല്ലാതാക്കുന്നത്. ഇത് നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ക്ഷീണം അകറ്റുന്നതിനായി കൈയ്യില്‍ അല്‍പ്പം ഈന്തപ്പഴം കരുതാവുന്നതാണ്.

വിളര്‍ച്ച, മലബന്ധം, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ അകറ്റാനും വളരെ നല്ലതാണ് ഈന്തപ്പഴം.പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് സഹായകമാകും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താനും ഈന്തപ്പഴത്തിന് കഴിവുണ്ട്.