ഡ്രോണ്‍ പോലെ പറന്നു വരും ഗ്രനേഡുകള്‍: ഡ്രോണ്‍-40

ഡ്രോണ്‍ പോലെ പറന്നു വരും ഗ്രനേഡുകള്‍: ഡ്രോണ്‍-40

യുദ്ധമുഖത്ത് ശത്രുക്കള്‍ നോക്കി നില്‍ക്കെ ദാ പറന്നു വരുന്നു ഒരു ഡ്രോണ്‍...ശത്രുക്കളുടെ മുന്നിലെത്തുമ്പോള്‍ അത് പൊട്ടിത്തെറിക്കുന്നു. ഡ്രോണ്‍-40 എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ  ആയുധത്തിന് ഗ്രനേഡുകള്‍ വഹിച്ച് ശത്രുസാങ്കേതത്തിൽ സ്‌ഫോടനം നടത്താന്‍ കഴിവുണ്ട്. പേരുപോലെ തന്നെ വളരെ വേഗത്തിൽ പാഞ്ഞെത്തി ആക്രമണം നടത്താൻ സാധിക്കുന്ന ഒന്നാണ് ഈ പുതിയ സ്‌ഫോടകവസ്‌തു.

കണ്ടാൽ വലിയ ബുള്ളറ്റ് പോലെ തോന്നിക്കുന്ന ഈ വസ്തുവിന് ഞൊടിയിടയിൽ പുഷ്പം പോലെ ലക്ഷ്യം വച്ചയിടം തകർക്കുവാൻ സാധിക്കും. സാധാരണ ഗ്രനേഡുകളെ പോലെയാണ് ഈ ഗ്രനേഡ് പ്രവർത്തിക്കുന്നത്. ഇത് പ്രയോഗിച്ച് കഴിഞ്ഞ് അല്‍പസമയത്തിനുള്ളില്‍ തന്നെ ഡ്രോണ്‍-40 യുടെ നാല് റോട്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഈ റോട്ടറുകളുടെ സഹായത്തോടെ 12 മിനിറ്റ് നേരം പറക്കാനും 20 മിനിറ്റോളം വായുവില്‍ ഉയര്‍ന്നുനില്‍ക്കാനും സാധിക്കും.


ആറ് മൈല്‍ ദൂരം സഞ്ചരിക്കാനും മണിക്കൂറില്‍ 45 മൈല്‍ വേഗതയില്‍ പായാനും ഈ ഡ്രോണ്‍ ഗ്രനേഡിനാവും. ദൂരം എത്രവേണമെന്ന് മുൻകൂട്ടി നിശ്ചയിച്ച്‌ തിട്ടപ്പെടുത്താവുന്നതാണ്. ശത്രുക്കളെ നശിപ്പിക്കാനുള്ള സ്‌ഫോടനവസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ സ്‌മോക്ക് ഗ്രനേഡ് വിക്ഷേപിക്കാനും നിരീക്ഷണ സെന്‍സറുകള്‍ പ്രയോഗിക്കാനും ഇതുവഴി സാധ്യമാണ്.

ഫ്ലോറിഡയില്‍ നടന്ന ഒരു കോണ്‍ഫറന്‍സിലാണ് ഈ ആയുധം പ്രദര്‍ശിപ്പിച്ചത്. പ്രതിരോധ സാങ്കേതികവിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മെല്‍ബണിലെ ഡിഫെന്‍ഡ് ടെക്‌സ് എന്ന സ്ഥാപനമാണ് ഈ ഡ്രോണിൻറെ നിര്‍മാതാക്കള്‍. മെൽബൺ ആസ്ഥാനമാക്കിയുള്ള പ്രതിരോധ സാങ്കേതിക സ്ഥാപനമായ ഡിഫെൻഡ്‌ടെക്‌സ് നിർമ്മിച്ച ഈ പുതിയ ആയുധം ഏതെങ്കിലും സൈനിക വൃത്തം ഉപയോഗിക്കാൻ പദ്ധതിയിട്ടിട്ടുണ്ടോ എന്ന് ഇപ്പോൾ വ്യക്തമല്ല.