ദീര്‍ഘ നേരം ഇരുന്നുള്ള ജോലി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദീര്‍ഘ നേരം ഇരുന്നുള്ള ജോലി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, പേശീ തകരാര്‍, വൃക്കരോഗം, അമിതവണ്ണം, നടുവേദന, അസ്ഥിക്ഷയം തുടങ്ങിയ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും ദീര്‍ഘ നേരം ഇരുന്നു ജോലി ചെയ്യുന്നവരില്‍ കൂടുതലാണ്.

ഇരുന്നുള്ള ജോലി ചിലപ്പോള്‍ നിങ്ങളുടെ മാനസികാരോഗ്യത്തെ വരെ ദോഷകരമായി ബാധിക്കാം. ഓര്‍മ്മക്കുറവ്, വിഷാദം എന്നിവയും ചിലപ്പോള്‍ സംഭവിക്കാം. മറ്റുള്ളവരെ അപേക്ഷിച്ച് ഇവര്‍ക്ക് ആയുസും കുറവായിരിക്കും.

ഇരുന്നു ജോലി ചെയ്യുന്നവര്‍ ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും എഴുന്നേറ്റ് രണ്ടു മിനിട്ട് നടക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ഫാറ്റി ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. രക്ത ചംക്രമണ വ്യവസ്ഥയേയും നട്ടെല്ലിന്റെ ശേഷിയേയും വരെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഇവരില്‍ ഉണ്ടാകാനിടയുണ്ട്.