തുളസിമാലയിട്ട് വിവാഹ വേഷത്തില്‍ ദിലീപും അനുസിത്താരയും

തുളസിമാലയിട്ട് വിവാഹ വേഷത്തില്‍ ദിലീപും അനുസിത്താരയും

ദിലീപ് നായകനായെത്തുന്ന ശുഭരാത്രിയുടെ ചിത്രീകരണ ചിത്രങ്ങൾ അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നത് ഇതിനോടകം തന്നെ വൈറലായിരുന്നു. ഇപ്പോഴിതാ ദിലീപും അനു സിത്താരയും വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇരുവരുടെയും ചിത്രങ്ങൾക്ക് വൻസ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങൾ നൽകുന്നത്. വ്യാസൻ കെ.പിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. സിദ്ദിഖ്, ആശാ ശരത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നെടുമുടി വേണു, സായ് കുമാർ, സുരാജ്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ്  തുടങ്ങി വൻ താരനിര  ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.