കാടിന് നടുവില്‍ 36 അടി നീളമുളള ഭീമന്‍ തിമിംഗലത്തിന്റെ ജഡം

കാടിന് നടുവില്‍ 36 അടി നീളമുളള ഭീമന്‍ തിമിംഗലത്തിന്റെ ജഡം

ബ്രസീലിലെ ആമസോണ്‍ കാടിനു നടുവിലായി ഭീമന്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി.ഏകദേശം 36 അടി നീളമുള്ള തിമിംഗലത്തിന്റെ ശരീരമാണ് കണ്ടെത്തിയത്.എന്നാല്‍ ഇതെങ്ങനെ കാടിനുള്ളിലെത്തിയതെന്ന ചോദ്യം ശാസ്ത്രജ്ഞരെ കുഴപ്പിക്കുന്നു.

ബ്രസീലിലെ ദ്വീപായ മരാജോയിലാണ് ജഡം കണ്ടെത്തിയത്.ആമസോണ്‍ നദിയില്‍ നിന്നും 15 മീറ്റര്‍ അകലയൊണ് തിമിംഗലത്തെ കണ്ടെത്തിയത്.ഇത്രയും ദൂരം ജഡം എങ്ങനെയെത്തിയെന്ന അന്വേഷണത്തിലാണ് അധികൃതര്‍.

ഏകദേശം ഒരു വയസ് പ്രായം തോന്നിക്കുന്ന തിമിംഗലത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയിലാണ് കണ്ടെത്തിയത്.വേലിയേറ്റ സമയത്ത് എത്തിയതാകാമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.ഭീമന്‍ തിമിംഗലത്തിന്റെ ശരീരത്തില്‍ പരിക്കേറ്റ പാടുകളില്ല അതുകൊണ്ട് തന്നെ മറ്റ് സാധ്യതകള്‍ തള്ളിക്കളയുകയാണ് വിദഗ്ധര്‍. ഉയര്‍ന്ന തിരമാലകളിലൂടെ അത് കാടിനുള്ളിലെത്തിയതാകാം