അറബിക്കടലിൽ ‘വായൂ’ചുഴലിക്കാറ്റ് രൂപപ്പെട്ടു ; കനത്ത ജാഗ്രതാ നിർദ്ദേശം

അറബിക്കടലിൽ ‘വായൂ’ചുഴലിക്കാറ്റ് രൂപപ്പെട്ടു ; കനത്ത ജാഗ്രതാ നിർദ്ദേശം

അറബിക്കടലിൽ ‘വായൂ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഗുജറാത്ത് തീരത്തേക്കാണ് വായൂ നീങ്ങുന്നത്. കർണാടക , ഗോവ തീരങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

 

ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് ചുഴലിക്കാറ്റായതിനു ശേഷം 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച്‌ അതിതീവ്ര ചുഴലിക്കാറ്റാകും. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റ് ഗുജറാത്ത് തീരത്തേക്ക് ആകും നീങ്ങുക.