ലോകകപ്പ് ജേതാവിനെ പ്രവചിച്ച് ലാറ; പാകിസ്ഥാൻ ഫൈനലിലെത്തും!

ലോകകപ്പ് ജേതാവിനെ പ്രവചിച്ച് ലാറ; പാകിസ്ഥാൻ ഫൈനലിലെത്തും!

ഈ വരുന്ന ലോകകപ്പിലെ ജേതാക്കള്‍ ആരെന്ന് പ്രവചിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ഇന്ത്യയും പാകിസ്ഥാനും തമ്മിലായിരിക്കും ഫൈനല്‍ നടക്കുകയെന്നാണ് ലാറയുടെ പ്രവചനം. ഇന്ത്യയായിരിക്കും ലോകകപ്പ് നേടുകയെന്നും അദ്ദേഹം പറയുന്നു. 

'2011ല്‍ ഇന്ത്യ സ്വന്തം നാട്ടില്‍ കരുത്തരായിരുന്നെങ്കില്‍ ഇന്ന് ഏത് സാഹചര്യത്തിലും അവര്‍ വിജയിക്കും. പാകിസ്ഥാന് സ്ഥിരതയില്ലെന്ന് വിമര്‍ശിക്കാമെങ്കിലും ഒറ്റക്ക് കളി ജയിപ്പിക്കാന്‍ പോന്ന താരങ്ങള്‍ അവര്‍ക്കുണ്ട്,' ലാറ പറഞ്ഞു. 

സെമിഫൈനല്‍ കളിക്കുമെന്ന് ഉറപ്പിച്ച് പറയാവുന്ന മറ്റൊരു ടീം ഇംഗ്ലണ്ടാണ്. പക്ഷേ വലിയ ടൂര്‍ണമെന്റുകളില്‍ അവര്‍ക്ക് പലപ്പോഴും കാലിടറാറുണ്ട്. ഇംഗ്ലണ്ടില്‍ അവര്‍ കരുത്തരാണ്. എന്നാല്‍ ഏത് പ്രധാന മത്സരവും അവര്‍ പെട്ടെന്ന് തോല്‍ക്കാനും സാധ്യതയുണ്ടെന്ന് ലാറ പറഞ്ഞു. 

തന്റെ സ്വന്തം ടീമായ വെസ്റ്റ് ഇന്‍ഡീസിനെയും എഴുതിത്തള്ളാനാവില്ലെന്ന് ലാറ കൂട്ടിച്ചേര്‍ത്തു. തങ്ങളുടേതായ ദിവസം ഏത് ടീമിനെയും വിന്‍ഡീസ് വീഴ്ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.