ബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍

ബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കെട്ടുകെട്ടിക്കാനൊരുങ്ങിയിരിക്കുകാണ് സിപിഎം. പാര്‍ട്ടിയുടെ സ്വാധീനം നഷ്ടപ്പെട്ടതോടെ ബിജെപിയെ കൂട്ടുപിടിച്ച് മമതയ്‌ക്കെതിരെ പോരാടാന്‍ സിപിഎം ഉറപ്പിച്ചു കഴിഞ്ഞു. ഇത് ഉറപ്പു വരുത്തുന്നതാണ് അടുത്തിടയായി ബംഗാളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുകയാണ്. ഇതോടെ സിപിഎം നേതൃത്വവും ആശങ്കയിലായിരിക്കുകയാണ്.

ബിജെപിക്ക് സ്വാധീനം കുറവുളള മേഖലകളില്‍ പാര്‍ട്ടിക്കു വേണ്ടി സജീവ പ്രചരണവുമായി സിപിഎം രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബംഗാളില്‍ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായി ബിജെപിക്കൊപ്പം ചേര്‍ന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ബട്ടാചാര്യ രംഗത്ത് വന്നിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് വേരുറപ്പിച്ചതോടെ 35 വര്‍ഷം പശ്ചിമ ബംഗാള്‍ ഭരിച്ച സിപിഎമ്മിന്് സംസ്ഥാനത്ത് തീര്‍ത്തും സ്വാധീനം നഷ്ടപ്പെട്ട അവസ്ഥയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ വ്യാപകമായി അടിച്ചമര്‍ത്തിയതോടെ 2011ന് ശേഷം അധികാരത്തില്‍ തിരിച്ചെത്താനും പാര്‍ട്ടിക്ക് സാധിച്ചില്ല. ഇനിയൊരു തിരിച്ചു വരുവ് ഉണ്ടാകുമെന്ന പ്രതീക്ഷയും അസ്തമിച്ചതോടെയാണ് ബിജെപിയെ കൂട്ടുപിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.