എസ്.ബി.ഐ അക്രമം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

എസ്.ബി.ഐ അക്രമം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

പണിമുടക്ക് ദിവസം തിരുവനന്തപുരത്ത് എസ്ബിഐ ശാഖ ആക്രമിച്ച എട്ട് പ്രതികളുടെ ജാമ്യം കോടതി തള്ളി. സെക്രട്ടേറിയറ്റിന് സമീപമുള്ള എസ്ബിഐ ശാഖാ മാനേജരെ ഭീഷണിപ്പെടുത്തി ബാങ്ക് ആക്രമിച്ചുവെന്നാണ് കേസ്. നഷ്ടപരിഹാരത്തുക മുഴുവൻ കോടതിയിൽ കെട്ടിവെക്കാമെന്ന് പറഞ്ഞെങ്കിലും ജാമ്യം അനുവദിച്ചില്ല.എട്ട് പേരും എൻജിഒ യൂണിയൻ പ്രവർത്തകരാണ്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്താല്‍ തെറ്റായ സന്ദേശം നല്‍കും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണിതെന്നും കോടതി പറഞ്ഞു.

ആക്രമണവുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നെങ്കിലും ഒന്‍പതു പേരുടെ ദൃശ്യങ്ങള്‍ മാത്രമാണ് ബാങ്കിലെ സുരക്ഷാ ക്യാമറയില്‍ നിന്ന് പോലീസിന് ലഭിച്ചത്. ബാങ്ക് മാനേജര്‍ സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.