അജ്മാനില്‍ ദുര്‍ഗന്ധം വമിയ്ക്കുന്ന മലിനജലം : മലയാളികളടക്കം നൂറിലേറെ പേര്‍ ചികിത്സയില്‍

അജ്മാനില്‍ ദുര്‍ഗന്ധം വമിയ്ക്കുന്ന മലിനജലം : മലയാളികളടക്കം നൂറിലേറെ പേര്‍ ചികിത്സയില്‍

അജ്മാനില്‍ ദുര്‍ഗന്ധം വമിയ്ക്കുന്ന മലിനജലം മലയാളികളടക്കം നൂറിലേറെ പേര്‍ ചികിത്സയില്‍. അജ്മാനിലെ താമസ സമുച്ചയത്തില്‍ വിതരണം ചെയ്യുന്ന വെള്ളത്തിലാണ് മാലിന്യം കലര്‍ന്നത്. പ്രാഥമികാവശ്യങ്ങള്‍ക്കായി ഈ വെള്ളം ഉപയോഗിച്ച മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. 800 ലേറെ അപ്പാര്‍ട്ടുമെന്റുള്ള സമുച്ചയത്തിലെ മുഴുവന്‍ കുടുംബങ്ങളും ദുരിതത്തിലാണ്.

മൂന്ന് ബ്ലോക്കുകളിലായി എണ്ണൂറിലധികം ഫ്‌ളാറ്റുകളും നൂറിലേറെ കച്ചവടസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് അജ്മാനിലെ ഹൊറൈസന്‍ ടവര്‍. ദുര്‍ഗന്ധം വമിക്കുന്ന കലക്കവെള്ളമാണ് ഇവിടുത്തെ മുറികളിലെത്തുന്നത്.

പ്രാഥമികാവശ്യത്തിന് ഉപയോഗിച്ച വെള്ളത്തില്‍ നിന്നാണ് പലരും രോഗബാധിതരായത്. താമസം തുടരാന്‍ കഴിയാത്തതിനാല്‍ പലരും ഹോട്ടലിലേക്കും ബന്ധുവീട്ടിലേക്കും താമസം മാറ്റി. വെള്ളം മലിനമായതെങ്ങനെയെന്ന് ഇനിയും വ്യക്തമല്ല.

പ്രശ്‌നം പരിഹരിക്കാന്‍ ഫ്‌ളാറ്റിലേക്കുള്ള ജലവിതരണം തല്‍കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അജ്മാന്‍ നഗരസഭ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.