രാഷ്ട്രപതി ഭരണം: കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ്

രാഷ്ട്രപതി ഭരണം: കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ ആരോപണങ്ങളുമായി കോണ്‍ഗ്രസ്

കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം. ഗവര്‍ണറുടെ നിര്‍ദ്ദേശം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ശ്രമം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്നലെ 11 മണിയ്ക്ക് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടപടികള്‍ തുടങ്ങാന്‍ നിശ്ചയിച്ചിരിക്കെ, ഉച്ചയ്ക്ക് 1.30നകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണം എന്ന് ഗവര്‍ണര്‍ വാജുഭായ് വാല നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ ഇത് അംഗീകരിച്ചില്ല. വിശ്വാസ വോട്ടെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി മുഴുവന്‍ ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ കിടന്നുറങ്ങി.