ബാലഭാസ്കറിന്റെ മരണം ; ആവശ്യമായ പരിശോധന നടത്തുകയാണെന്ന് മുഖ്യമന്ത്രി

ബാലഭാസ്കറിന്റെ മരണം ; ആവശ്യമായ പരിശോധന നടത്തുകയാണെന്ന് മുഖ്യമന്ത്രി

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആവശ്യമായ പരിശോധന നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
വാഹനം ഓടിച്ചത് ആരെന്നതിനെക്കുറിച്ച് വ്യത്യസ്തമായ മൊഴികളുണ്ട് എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

കേസില്‍ ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ 3 തവണ മൊഴിമാറ്റിയതോടെയാണ് ഇയാൾ സംശയനിഴലിലായിരിക്കുകയാണ്. ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് പുലര്‍ച്ചെ 3 മണിക്ക് അപകടത്തില്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ താനായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് ആദ്യം പറഞ്ഞത്. പിന്നീട് മൊഴിമാറ്റി ബാലുവാണ് വണ്ടി ഓടിച്ചതെന്ന് പറഞ്ഞു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി നൽകിയ മൊഴിയിൽ അർജുനാണ് വണ്ടിയോടിച്ചതെന്നാണ്. ഫോറൻസിക് പരിശോധനയിലും അത് തെളിഞ്ഞിട്ടുണ്ട്. എന്നാൽ ദൃക്‌സാക്ഷികളായ ചിലരുടെ മൊഴി ഡ്രൈവർ സീറ്റിൽ ബാലഭാസ്കരറാണ് ഉണ്ടായിരുന്നതെന്നാണ്.