കൊച്ചി സെന്‍ട്രല്‍ സ്‌റ്റേഷനിലെ സിഐ കാണാനില്ലെന്ന് പരാതി

കൊച്ചി സെന്‍ട്രല്‍ സ്‌റ്റേഷനിലെ സിഐ കാണാനില്ലെന്ന് പരാതി

കൊച്ചി സെന്‍ട്രല്‍ സ്‌റ്റേഷനിലെ സിഐ വി.എസ് നവാസിനെ കാണാനില്ലെന്നാണ് പരാതി. അദ്ദേഹത്തെ കാണാതായതിനെ തുടർന്ന് ഭാര്യ പോലീസില്‍ പരാതി നൽകുകയായിരുന്നു. ഇന്ന് പുലര്‍ച്ച മുതല്‍ ഇയാളെ കാണാനില്ലെന്നാണ് പരാതി. തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറെ വ്യക്തമാക്കി.

സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ ഇന്നലെ ഈ ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞതായാണ് വിവരം. ഒരു മേലുദ്യോഗസ്ഥനുമായി നവാസ് കഴിഞ്ഞ ദിവസം വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ ഗൗരവമായി അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ഇന്ന് രാവിലെ ചുമതലയേറ്റ ഐജി വിജയസാക്കറെ അറിയിച്ചു. സിഐയുടെ ഭാര്യയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.